എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ‌
Thursday, November 26, 2020 10:30 PM IST
‌കോ​ഴ​ഞ്ചേ​രി: എ​ല്‍​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍ സ്ഥാ​നാ​ർ​ഥി സാ​റാ തോ​മ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ തോ​ണി​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. വ​ര്‍​ഗീ​സ് ജോ​ർ​ജ്, മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, കെ. ​അ​ന്ത​ഗോ​പ​ന്‍, അ​ല​ക്‌​സ് ക​ണ്ണ​മ​ല, മാ​ത്യൂ​സ് ജോ​ര്‍​ജ്, പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍, ബാ​ബു കോ​യി​ക്ക​ലേ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​സി. അ​നി​ല്‍ കു​മാ​ര്‍ സ്വാ​ഗ​ത​വും രാ​ജ​ന്‍ വ​ര്‍​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ‌
ര​ക്ഷാ​ധി​കാ​രി​ക​ളാ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, കെ. ​അ​ന​ന്ത​ഗോ​പ​ന്‍, അ​ല​ക്‌​സ് ക​ണ്ണ​മ​ല, പ്ര​ഫ. വ​ര്‍​ഗീ​സ് ജോ​ര്‍​ജ് എ​ന്നി​വ​രെ​യും, ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യൂ​സ് ജോ​ര്‍​ജ് - ചെ​യ​ര്‍​മാ​ന്‍, ബാ​ബു​കോ​യി​ക്ക​ലേ​ത്ത് - ക​ണ്‍​വീ​ന​ര്‍, 251 അം​ഗ​ജ​ന​റ​ല്‍ ക​മ്മി​റ്റി, 25 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ‌