തെരഞ്ഞെടുപ്പ്: വാ​ർ​ഡു​ക​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെരു​മ​ഴ​ക്കാ​ലം
Wednesday, December 2, 2020 10:16 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത അ​ഭ്യ​ർ​ഥ​ന​യി​ൽ പ​റ​യു​ന്ന​ത്-​കു​ടി​നീ​ർ ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കും, സ​ഞ്ചാ​ര​പ്ര​ദ​മാ​യ റോ​ഡു​ക​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം,​ വീ​ടു​ക​ളി​ൽ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ൽ പാ​ച​ക​വാ​ത​കം എ​ത്തി​ക്കും... എ​ന്നി​ങ്ങ​നെ​യൊ​ക്കെ​യാ​ണ്.

എ​ന്തി​നു ജ​യി​പ്പി​ക്ക​ണ​മെ​ന്നു വോ​ട്ട​ർ​മാ​രു​ടെ സം​ശ​യ​ത്തി​നു​ള്ള ഉ​ത്ത​ര​ങ്ങ​ളാ​ണ് പ്ര​ക​ട​ന​പ​ത്രി​ക മാ​തൃ​ക​യി​ലു​ള്ള ഇ​ത്ത​രം അ​ഭ്യ​ർ​ഥ​ന​ക​ൾ. പ്ര​ചാ​ര​ണം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ അ​ച്ച​ടി​ച്ച പ​ത്രി​ക​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടു​ക​യ​റ്റം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ല​ങ്ങ​ളും ഓ​രോ വാ​ർ​ഡും കേ​ന്ദ്രീ​ക​രി​ച്ചു പോ​ലും പ്ര​ത്യേ​ക പ​ത്രി​ക​ക​ളും വി​ക​സ​ന രേ​ഖ​ക​ളു​മു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. പ്ര​ള​യ, കോ​വി​ഡ് കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​തി​രാ​ളി​ക​ൾ ഭ​രി​ക്കു​ന്നി​ട​ത്ത് കു​റ്റ​പ​ത്ര​മി​റ​ക്കാ​നും മ​റ​ക്കു​ന്നി​ല്ല.

യു​ഡി​എ​ഫ് സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് വോ​ട്ട​ർ​മാ​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ​ത്രി​ക​ക​ൾ ത​യാറാ​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ലെ​ങ്കി​ലും കാ​ഴ്ച​പ്പാ​ടു​ക​ൾ, ല​ക്ഷ്യ​ങ്ങ​ൾ എ​ന്നൊ​ക്കെ പേ​രു മാ​റ്റി പ​ല​രും കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ലെ സ​മീ​പ​ന​മെ​ന്തെ​ന്ന വോ​ട്ട​ർ​മാ​രു​ടെ ചോ​ദ്യ​ത്തി​നും രേ​ഖ​ക​ൾ അ​വ​ത​രി​പ്പി​ച്ച് മ​റു​പ​ടി ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നാ​ണു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ക്ഷം.

എ​ൻ​ഡി​എ സം​സ്ഥാ​ന ത​ല​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ഇ​റ​ക്കി​യ കു​റ്റ​പ​ത്ര​ത്തെ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളാ​ണു ച​ർ​ച്ച​യാ​കു​ന്ന​ത്. കൂ​ടാ​തെ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ എ​ത്തി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​ക്കാ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു നേ​താ​ക്ക​ൾ വോ​ട്ട​ർ​മാ​രെ ധ​രി​പ്പി​ക്കു​ന്ന​ത്.