പാ​റേ​ൽ​പള്ളി​ തിരുനാൾ: മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവ​യ്ക്കും
Friday, December 4, 2020 10:16 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ അമലോത്ഭവ തി​രു​നാ​ളിനോടനുബന്ധിച്ച് ഇ​ന്ന് രാ​വി​ലെ 5.15ന് ​പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂപം എ​ഴു​ന്നള്ളി​ച്ചുവ​യ്ക്കും. ഇ​ന്ന് വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥിനി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ക്കും.
രാ​വി​ലെ 5.30ന് ​മോ​ണ്‍.​ തോ​മ​സ് പാ​ടി​യ​ത്ത്, 7.30 ഫാ. ​ഫ്രാ​ൻ​സി​സ് ക​രു​വേ​ലി​ൽ, 9.30ന് ​ഫാ.​ ജോ​സ​ഫ് ക​ട്ട​പ്പു​റം, 11.30ന് ​ഫാ.​ ജോ​സ​ഫ് ഇ​രു​പ്പ​ക്കാ​ട്ട്, വൈ​കു​ന്നേ​രം 4.45ന് ​ഫാ. ​ലൈ​ജു ക​ണി​ച്ചേ​രി​ൽ, 6.30ന് ​ഫാ.​ റോ​ജി വ​ല്ല​യി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​നയ​ർ​പ്പി​ക്കും. രാ​വി​ലെ ഏ​ഴി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ്, 11ന് ​ചാ​ഞ്ഞോ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 4.15ന് ​ഫാ.​ സി​റി​യ​ക് വ​ലി​യ​കു​ന്നും​പു​റം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. രാ​ത്രി 7.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.