സ്പെ​ഷൽ പോ​സ്റ്റ​ൽ ബാ​ല​റ്റ്: അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Friday, December 4, 2020 10:19 PM IST
ആലപ്പുഴ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനിലുള്ളവ​ർ​ക്കും സ്പെ​ഷൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും ബാ​ല​റ്റ് പേ​പ്പ​ർ ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത വോ​ട്ട​ർ​മാ​ർ അ​ത​ത് ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ളെ​യോ, എ ​ആ​ർഒമാ​രാ​യ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രെ​യോ ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് മു​ന്പ് ബ​ന്ധ​പ്പെ​ട​ണം. ഡി​എം​ഒ ത​യാറാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ന​ഗ​ര​സ​ഭ​ക​ളി​ലു​ള്ള വോ​ട്ട​ർ​മാ​ർ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളെ യോ ​എആ​ർഒമാ​രാ​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​രെ​യോ ഇ​ന്ന് അഞ്ചിന് മു​ന്പ് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേശ​മ​നു​സ​രി​ച്ച്, പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി നേ​രി​ട്ട് വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.