വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം: നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പം
Saturday, December 5, 2020 10:44 PM IST
ചേ​ർ​ത്ത​ല: വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മാ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച വ​ന്നി​ട്ടു​ള്ള​താ​യി ആ​ക്ഷേ​പം. വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യു​ടെ പി​ന്നീ​ടു​ള്ള വി​ക​സ​ന​ത്തി​ന് ത​ട​സ​മി​ല്ലാ​ത്ത ത​ര​ത്തി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ പ​ഴ​യ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു​സ​മീ​പം ത​ന്നെ പു​തി​യ​ത് സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദീ​ർ​ഘ വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും മാ​റ്റ​ണം. ഇ​ത് മാ​റ്റു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം 17 ല​ക്ഷം രൂ​പ വൈ​ദ്യു​തി ബോ​ർ​ഡി​ന് അ​ട​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള എ​സ്എ​ൻ​ഡി​പി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​ത്. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബോ​ർ​ഡു​ക​ളും ഇ​വി​ടെ​ത്ത​ന്നെ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പ് പ​റ​യു​ന്ന​ത്. സ്വി​ച്ച് ബോ​ർ​ഡു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ ഇ​ര​ട്ട പോ​സ്റ്റു​ക​ൾ കു​ഴി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​തു ട്രാ​ഫി​ക് കു​റ​വു​ള്ള വ​യ​ലാ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ സൈ​ഡി​ൽ അ​നു​ബ​ന്ധ പോ​സ്റ്റു​ക​ളും സ്വി​ച്ച് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​വി​യി​ൽ വി​ക​സ​നം വ​രു​ന്ന​തി​നു കൂ​ടി ഇതു തടസമാ​കും. 2017 ലാ​ണ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി അ​ക്വ​യ​ർ ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.

സെ​ന്‍റി​ന് എ​ട്ട​ര ല​ക്ഷം രൂ​പ​വെ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്തെ​ങ്കി​ലും നി​ല​വി​ൽ ഇ​തു പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​നി​യും ആ​റു​പേ​രു​ടെ കൂ​ടി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. 10 കോ​ടി​യാ​ണ് ഇ​തി​ന​നു​വ​ദി​ച്ച​ത്. ര​ണ്ടു കോ​ടി രൂ​പ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് നീ​ക്കി​വ​ച്ചെ​ങ്കി​ലും ഒ​രു കോ​ടി അ​റു​പ​ത്തി​യേ​ഴു ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ​യ്ക്കാ​ണ് ക​രാ​റു​ള്ള​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളിൽ പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്നു​ള്ള ക​രാ​റി​ൻ​മേ​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ നി​ന്നും തെ​ക്കു​വ​ട​ക്ക് 25 മീ​റ്റ​ർ നീ​ള​ത്തി​ലും കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ് 50 മീ​റ്റ​ർ നീ​ള​ത്തി​ലും 20 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. വെ​ള്ള​മൊ​ഴു​കു​ന്ന​തി​ന് കാ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ത, സി​ഗ്ന​ൽ ലൈ​റ്റ് തു​ട​ങ്ങി​യ​വ​യും സ്ഥാ​പി​ക്കും.

ഈ ​ക​വ​ല വി​ക​സ​നം ന​ട​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റു​മെ​ന്നും വി​ക​സ​ന​വും ഒ​പ്പം ന​ട​പ്പാ​കും. അ​തേ​സ​മ​യം ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ പി​ന്നീ​ട് അ​ന​ധി​കൃത കൈ​യേ​റ്റം ഉ​ണ്ടാ​യെ​ങ്കി​ലും ഇ​തുപൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.