തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു
Friday, January 15, 2021 10:27 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഐ​സ​ക് മാ​ട​വ​ന​യും ട്ര​ഷ​റ​ർ ആ​യി സി.​ടി. ശ​ശി​കു​മാ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ​ൻ. സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. സ​ഹ​ക​ര​ണ​സം​ഘം യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി, പ്ര​സി​ഡ​ന്‍റ് കെ.​ജെ സ​ണ്ണി, സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.