ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മം: തീ​ര​ദേ​ശ​ത്ത് പൊ​ന്തു​വ​ല​ക്കാ​രും നി​രാ​ശ​യി​ൽ
Friday, January 15, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മം ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്തെ വ​റു​തി​യി​ലാ​ക്കി. വ​ള്ള​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ക​ട​ലി​ലി​റ​ക്കു​ന്നി​ല്ല. പു​ന്ന​പ്ര, വാ​ട​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു നീ​ട്ടുവ​ല​ക്കാ​ർ ക​ട​ലി​ൽ പോ​യെ​ങ്കി​ലും കാ​ര്യ​മാ​യ മ​ത്സ്യം​ ല​ഭി​ക്കു​ന്നി​ല്ല. രാ​വ​ന്തി​യോ​ളം പ​ണി​യെ​ടു​ത്തി​ട്ടും ഒ​രു കു​ട്ട മ​ത്സ്യം പോ​ലും തി​ക​ച്ചു കി​ട്ടാ​റി​ല്ല.

ഇ​ന്ധ​ന​ക്ക​ട​വും അ​ധ്വാന​വും മി​ച്ച​മാ​യെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യുന്നു. നൂ​റി​നു മു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന ലെ​യ്‌ലാൻ​ഡു​ക​ൾ ജി​ല്ല വി​ട്ടാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കും പ്ര​തീ​ക്ഷ​ക്കൊ​ത്തു മ​ത്സ്യം ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ തീ​ര​ത്തെ ദു​രി​തം കാ​ര​ണം ഒ​രാ​ൾ പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു​ക​ൾ നി​ര​ന്ത​രം ക​ട​ലി​ൽ പോ​കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​ട​ലി​ൽ ഒ​രാ​ൾ തു​ഴ​ഞ്ഞാ​ണ് മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. പു​ന്ന​പ്ര ന​ർ​ബോ​ന, പ​റ​വൂ​ർ ഗ​ലീ​ലി​യ​ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പൊ​ന്തു​ക​ൾ അ​ടു​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ ക​ട​ലി​ലി​റ​ക്കു​ന്ന ഇ​വ​ർ രാ​വി​ലെ ഏ​ഴോ​ടെ ക​ര​യ​ണ​യും. ചെ​റി​യ കു​ട്ട​ൻ മാ​ത്ര​മാ​ണ് പൊ​ന്തുവ​ല​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തു തി​രി​ച്ച​ടി​യാ​യി. മ​ണി​ക്കൂ​റു​ക​ളോ​ളം ക​ട​ലി​ൽ അ​ധ്വാ​നി​ക്കു​ന്പോ​ൾ ചാ​യകു​ടി മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പു​ന്നപ്ര, ​വാ​ട​യ്ക്ക​ൽ ഭാ​ഗ​ത്താ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​ന്തു​ക​ളുള്ള​ത്.