തീ​ര​മേ​ഖ​ല​യെ പ​രി​ഗ​ണി​ച്ച​തി​ന് അഭിന​ന്ദ​നമെന്ന്
Friday, January 15, 2021 10:34 PM IST
ആലപ്പുഴ: മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ തീ​ര​ദേ​ശ​ത്തെ പ​രി​ഗ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​വും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ക്കു​ന്നുവെന്ന് ഫാ. സേവ്യർ കുടിയാംശേരി. ചെ​ല്ലാ​നം, ഒ​റ്റ​മ​ശേരി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ര​സം​ര​ക്ഷ​ണ​ത്തി​നു പ​ണം അ​നു​വ​ദി​ച്ച​തി​നും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ സ​വി​ഷേ​മാ​യ ശ്ര​ദ്ധ​യു​ണ്ടാ​യ​തി​നും ന​ന്ദി​യു​ണ്ട്. ബ​ജ​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ സ​മ​യബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​വും ഉ​ണ്ടാ​ക​ണം. ആ​ല​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെടുത്തേണ്ടതാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള എപിഎ​ൽ കാ​ർ​ഡു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ ബിപിഎ​ൽ കാ​ർ​ഡു​ക​ളാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണമെന്നും ഫാ. സേവ്യർ കുടി യാംശേരി ആവശ്യപ്പെട്ടു.