വ​ല ന​ഷ്ട​പ്പെ​ട്ടു
Tuesday, January 19, 2021 10:43 PM IST
തു​റ​വൂർ: മത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ല​ക്ഷ​ങ്ങ​ളു​ടെ വ​ല ന​ഷ്ട​പ്പെ​ട്ടു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്​ക്ക​ൽ ഒൗ​സേ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ന്‍റെ 200 ഓ​ളം ഭാ​ഗം വ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ കൊ​ച്ചി ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധന​ത്തി​നാ​യി വ​ല​യി​റ​ക്കി​യ​പ്പോ​ൾ ക​ട​ലി​ന​ടി​യി​ലെ വ​സ്തു​വി​ൽ ഉ​ട​ക്കി വ​ല കീ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ബാ​ക്കി ഭാ​ഗം തി​രി​ച്ചെ​ടു​ത്ത​ത്. വ​ല ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം കീ​റിപ്പോയി. വ​ല​യു​ടെ കൂടെ​യു​ള്ള റോ​പ്പും വെ​യ്റ്റും മു​റി​ച്ചുമാ​റ്റി​യ ശേ​ഷ​മാ​ണ് ബാ​ക്കി​യു​ള്ള വ​ല തി​രി​ച്ചെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​ത്. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂപ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​യും തൊ​ഴ​ിലാ​ളി​ക​ളും പ​റ​യു​ന്ന​ത്. സ​ർ​ക്കാ​രും മ​ത്സ്യ​ഫെ​ഡും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.