ച​ള്ളി ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം
Wednesday, January 20, 2021 11:00 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ച​ള്ളി ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ടുവ​ർ​ഷം. ജി​ല്ല​യി​ൽ വ​ള്ള​ങ്ങ​ൾ അ​ടു​ക്കു​ന്ന​തി​നും മ​ത്സ്യം വി​ൽ​ക്കു​ന്ന​തി​നും ഏ​റെ സൗ​ക​ര്യ​മു​ള്ള​യി​ട​മാ​ണ് പു​ന്നപ്ര​ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ. ര​ണ്ടു വ​ർ​ഷം മു​ന്പ് അ​ന്യ​ജി​ല്ല​യി​ൽനി​ന്നു മ​ത്സ്യ​വു​മാ​യെ​ത്തി​യ വ​ള്ള​ങ്ങ​ൾ മീ​ൻ വി​ൽ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​ണ് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. അ​ന്ന് പോ​ലി​സും മ​ത്സ്യ​സം​ഘ​ട​നാ നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഒ​രു വി​ഭാ​ഗം ഇ​ട​ഞ്ഞു ത​ന്നെനി​ന്നു. തു​ട​ർ​ന്നു വ​ള്ള​ങ്ങ​ൾ മ​ത്സ്യ​വു​മാ​യി മ​റ്റു തീ​ര​ങ്ങ​ളി​ൽ അ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ വ​ല​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്ര​മ​വും മാ​ത്ര​മാ​ണ് ലേ​ല ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഇവിടെ ക​യ​റ്റിവച്ച നി​ര​വ​ധി വ​ള്ള​ങ്ങ​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ക​ച്ച​വ​ടസ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.