സ്മാ​ർ​ട്ടാ​കാ​ൻ ജ​ന​കീ​യ പ​ഠ​നസ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്
Saturday, January 23, 2021 10:40 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി മാ​തൃ​ക​യാ​യ ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി പു​തി​യ സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ’ജ​ന​കീ​യ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​ക്കാ​ണ്’ പ​ഞ്ചാ​യ​ത്ത് പു​തു​താ​യി രൂ​പം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വാ​ർ​ഡി​ലു​മു​ള്ള വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​യ്ക്ക് തയാറെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പൂ​ർ​ണ​മാ​യും പ്ര​ചോ​ദ​നം ന​ൽ​കു​ക എ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ സ്മാ​ർ​ട്ടാ​കാ​നാ​യി കൗ​ണ്‍​സലി​ംഗ് ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ കൂ​ടു​ത​ൽ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​നി പ്രോ​ത്സാ​ഹ​ന​മാ​ണ് വേ​ണ്ട​തെ​ന്നും പ​രീ​ക്ഷാ പേ​ടി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കി അ​വ​രെ സ്മാ​ർ​ട്ടാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

തെര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും കൗ​ണ്‍​സലിം​ഗ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യു​ള്ള സ​ന്ന​ദ്ധ​രാ​യ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥന്മാ​ർ, കൗ​ണ്‍​സലിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കു​ക. പ​തി​നാ​റാം വാ​ർ​ഡി​ൽ ഇ​തി​ന​കം പ​ദ്ധ​തി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ വാ​ർ​ഡി​ലും എ​സ്​എ​സ്​എ​ൽസി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കു​ക. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്ലാ​സു​ക​ൾ​ക്ക് കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പി​ന്തു​ണ അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്തി​നൊ​പ്പ​മു​ണ്ട്.