ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ഴ​യ രീ​തി​യി​ലാ​ക്കി
Saturday, January 23, 2021 10:40 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ഴ​യ നി​ല​യി​ലാ​ക്കി. ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ രാ​ജും വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​നും ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ചു. ഇ​നി മു​ത​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കും. മു​ന്പ് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

വാ​യ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും കേ​ട്ടു. വാ​യ​ന​ശാ​ല ഒ​ന്നാം നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ടി​ക​ൾ ക​യ​റി ഇ​റ​ങ്ങി അ​വി​ടെ പോ​കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് വ​യോ​ധി​ക​ർ പ​ങ്കു​വ​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യോ​ധി​ക​ർ​ക്ക് വാ​യി​ക്കാ​ൻ താ​ഴെ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​ദേ​ശം ന​ൽ​കി.

ശു​ചി​മു​റി ഉ​ൾ​പ്പ​ടെ വൃ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി. ഹെ​ൽ​ത്ത് ഓ​ഫീസ​ർ വ​ർ​ഗീ​സ്, ലൈ​ബ്ര​റേറിയ​ൻ ബി​സ്മി, ഹെ​ൽ​പ്പ​ർ ഗി​രി എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യിരുന്നു.