അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ‌
Saturday, January 23, 2021 10:43 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ​തി​ന​ഞ്ചാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സീ​നി​യേ​ഴ്സ് കൂ​ട്ടാ​യ്മ​യും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്തും.‌ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ക്ക​റി​യ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.