ല​യ​ണ്‍​സ് ക്ല​ബ്ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, January 25, 2021 10:17 PM IST
ഹ​രി​പ്പാ​ട്: പ്ര​ള​യ മേ​ഖ​ല​യി​ൽ 120 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സ്ട്രി​ക്ട് 318 എ​യു​ടെ ഭാ​ഗ​മാ​യ ഹ​രി​പ്പാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന 10 വീ​ടു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഏ​ഴു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന നി​ർ​വ​ഹ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ചെ​റു​ത​ന, പ​ള്ളി​പ്പാ​ട്, ക​രു​വാ​റ്റ, കു​മാ​ര​പു​രം, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി മേ​ട​ക്ക​ട​വി​ൽ മ​ണി​യ​ന്‍റെ കു​ടും​ബ​ത്തി​നും വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി. ഹ​രി​പ്പാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ താ​ക്കോ​ൽ​ദാ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. മു​രു​ക​ൻ ശി​ല്പി​ക​ളെ ആ​ദ​രി​ച്ചു.
ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണം മു​ൻ മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എം. രാ​ജു, ഡോ. ​എ​ൻ. ര​മേ​ഷ്, ഗോ​പ​കു​മാ​ര മേ​നോ​ൻ, ഡോ. ​ക​ണ്ണ​ൻ, ജോ​ണ്‍ ജി. ​കൊ​ട്ട​റ, അ​ല​ക്സ് കു​ര്യാ​ക്കോ​സ്, ആ​ർ. ഹ​രീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​യ​ർ​മാ​ൻ പി. ​ച​ന്ദ്ര​മോ​ഹ​ൻ സ്വാ​ഗ​ത​വും ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.