റോ​ട്ട​റി ജന്മ​ദി​നാ​ഘോ​ഷം
Wednesday, February 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി പ്ര​സ്ഥാ​ന​ത്തി​ന്‍റെ 116-ാമ​ത് ജന്മ​ദി​നം ആ​ദ​രാ​ർ​പ്പ​ണം ന​ട​ത്തി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ആ​ഘോ​ഷി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​വി വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് റോ​ട്ട​റി ഡി​സ്ട്രി​ക്ട്് 3211 അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ടി.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, പ്ര​ദീ​പ് കൂ​ട്ടാ​ല, രാ​ജീ​വ് വാ​ര്യ​ർ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, റോ​ജ​സ് ജോ​സ്, ന​സീ​ർ പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​നു​കൂ​ല്യം
കൈ​പ്പ​റ്റ​ണം

തു​റ​വൂ​ർ: വീ​ട്ടു​വ​ള​പ്പി​ലെ കി​ഴ​ങ്ങു​വ​ർ​ഗ​കൃ​ഷി എ​ന്ന പ​ദ്ധ​തി പ്ര​കാ​രം കൃ​ഷിഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് കൃ​ഷിഭ​വ​നി​ൽനി​ന്നും ആ​നു​കൂ​ല്യം കൈ​പ്പ​റ്റ​ണം. മ​ണ്‍​ച​ട്ടി വി​ത​ര​ണം എ​ന്ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് കൃ​ഷിഭ​വ​നി​ൽ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 375 രൂ​പ അ​ട​യ്ക്ക​ണം.
മ​ണ്‍​ച​ട്ടി വി​ത​ര​ണം (വ​നി​ത) എ​ന്ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ജ​ന​കീ​യാ​സൂ​ത്ര​ണം അ​പേ​ക്ഷ ഫോ​മി​നൊ​പ്പം ത​ന്നാ​ണ്ടി​ലെ ക​രം അ​ട​ച്ച ര​സീ​ത്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യോ​ടൊ​പ്പം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 375 രൂ​പ കൃ​ഷിഭ​വ​നി​ൽ അ​ട​യ്ക്കണം. ഫോ​ണ്‍: 938 3470591.