ചാ​സ് എ​ക്സ്പോ നാ​ളെമു​ത​ൽ രാമങ്കരിയിൽ
Wednesday, February 24, 2021 10:30 PM IST
മ​ങ്കൊ​ന്പ്: ചാ​സ് പുളിങ്കുന്ന് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​തു ചാ​സ് എ​ക്സ്പോ 26, 27, 28 തീ​യ​തി​ക​ളി​ലാ​യി രാ​മ​ങ്ക​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 26ന് ​രാ​വി​ലെ 9.30ന് ​രാ​മ​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ടി. ​ജോ​സ് ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഹ​രി​ത സ​മൃ​ദ്ധി സെ​മി​നാ​ർ. 27ന് ​രാ​വി​ലെ 10.30ന് ​ഒൗ​ഷ​ധ സെ​മി​നാ​ർ, 28ന് ​രാ​വി​ലെ വ​നി​ത​ക​ൾ​ക്കാ​യു​ള്ള കു​ട​നി​ർ​മാ​ണ പ​രി​ശീ​ല​നം. ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടോ​മി തോ​മ​സ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര, മേ​ഖ​ലാ കോ​-ഓർഡി​നേ​റ്റ​ർ എ​ൻ.​ഐ തോ​മ​സ്, ദേ​വ​സ്യ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യോ​ഗം മാ​റ്റി

ആ​ല​പ്പു​ഴ: 27നു ​രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ക​സ​നസ​മി​തി യോ​ഗം മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.