ത​ക​ഴി​യി​ൽ വീ​ണ്ടും പൈ​പ്പ്പൊ​ട്ടി
Wednesday, February 24, 2021 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.15 ഓ​ടെ​യാ​ണ് ത​ക​ഴി ജം​ഗ്ഷ​നി​ൽ ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം വ​ലി​യ രീ​തി​യി​ൽ പാ​ഴാ​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ നി​മി​ഷ നേ​രം കൊ​ണ്ട് ത​ക​ഴി ജം​ഗ്ഷ​നി​ൽ പ്ര​ള​യ സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് കു​ടി​വെ​ള്ളം ഒ​ഴു​ക്കി​യ​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ത​ക​ഴി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് സ്ഥാ​പി​ച്ച​തി​നാ​ൽ നാ​ൽ​പ്പ​തി​ലേ​റെ ത​വ​ണ​യാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തോ​ടെ ക​രു​മാ​ടി​യി​ൽ പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള പ​ന്പിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി.