കാ​യം​കു​ള​ത്തു പ്ര​തി​ഭ​യെ നേ​രി​ടാ​ൻ അ​രി​ത​യോ?
Friday, February 26, 2021 10:41 PM IST
കാ​യം​കു​ളം: തു​ട​ർ​ഭ​ര​ണം ല​ക്ഷ്യ​മി​ട്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ എ​ൽ​ഡി​എ​ഫ് ഒ​രു​ങ്ങു​ന്പോ​ൾ കാ​യം​കു​ള​ത്ത് നി​ല​വി​ലെ എം​എ​ൽ​എ യു. ​പ്ര​തി​ഭ​ത​ന്നെ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യേ​റി. മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക് വി​ജ​യം നേ​ടി​യ എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​ഭ​യി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ ആ​യി​രു​ന്ന സി.​കെ. സ​ദാ​ശി​വ​നെ മാ​റ്റി​യാ​ണ് പ്ര​തി​ഭ​യെ സി​പി​എം ക​ള​ത്തി​ലി​റ​ക്കി​യ​ത്. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​നി​ത​യെത്ത​ന്നെ ക​ള​ത്തി​ലി​റ​ക്കി​യാ​ലോ​യെ​ന്ന ച​ർ​ച്ച​യും സ​ജീ​വ​മാ​ണ്.
കൃ​ഷ്ണ​പു​രം ഡി​വി​ഷ​നി​ൽ നി​ന്നും ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന അ​രി​ത​ബാ​ബു​വി​നെ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന ച​ർ​ച്ച​യാ​ണ് സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.
നി​ല​വി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​ണ് അ​രി​ത ബാ​ബു. അ​ങ്ങ​നെ​യെ​ങ്കി​ൽ വ​നി​ത​ക​ളു​ടെ പോ​രാ​ട്ടം കൊ​ണ്ട് ഇ​ത്ത​വ​ണ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം തീ​പാ​റും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വി​നെ​യാ​ണ് ക​ഴി​ഞ്ഞത​വ​ണ പ്ര​തി​ഭ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലി​ജു​വി​ന് ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യും ഉ​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​രി​ത​ ബാ​ബു​വി​ന് സാ​ധ്യ​ത ഉ​റ​പ്പാ​കും.
പ്ര​തി​ഭ​യ്ക്ക് സി​പി​എ​മ്മി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ചി​ല നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം വെ​ല്ലു​വി​ളി​യാ​ണ്. ബി​ഡി​ജെഎസി​നാ​ണ് കാ​യം​കു​ളം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ സീ​റ്റ് ഹ​രി​പ്പാ​ട് മ​ണ്ഡ​ല​വു​മാ​യി വ​ച്ചു​മാ​റാ​ൻ ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. അ​തം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ കാ​യം​കു​ള​ത്ത് ബി​ജെ​പി മ​ത്സ​രി​ക്കും.
കാ​യം​കു​ളം ന​ഗ​ര​സ​ഭയും ക​ണ്ട​ല്ലൂ​ർ, കൃ​ഷ്ണ​പു​രം, പ​ത്തി​യൂ​ർ, ദേ​വി​കു​ള​ങ്ങ​ര, ചെ​ട്ടി​കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ലം. മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നുശേ​ഷം ന​ട​ന്ന 15 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​ന്പ​തു​ത​വ​ണ എ​ൽ​ഡി​എ​ഫും ആ​റു​ത​വ​ണ യു​ഡി​എ​ഫും ഇ​വി​ടെ വി​ജ​യി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ലെ എം​എ​ൽ​എ പ്ര​തി​ഭ​യ്ക്കു മു​ന്പ് എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്തു നി​ന്നും ഐ​ഷ​ബാ​യി, സു​കു​മാ​ര​ൻ, പി.​കെ. കു​ഞ്ഞ്, എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി. ​സു​ധാ​ക​ര​ൻ, സി.​കെ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഐ​ഷ ബാ​യി, സി.​കെ. സ​ദാ​ശി​വ​ൻ​എ​ന്നി​വ​ർ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ഡി​എ​ഫ് പ​ക്ഷ​ത്ത് നി​ന്നും ടി. ​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു.
ഇ​തി​ൽ അ​ന്ത​രി​ച്ച മു​ൻ ധ​ന​മ​ന്ത്രി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.