പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കി: എം.​ ലി​ജു
Saturday, February 27, 2021 10:28 PM IST
മാ​വേ​ലി​ക്ക​ര: പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യെ​ന്ന് ഡിസിസി പ്ര​സി​ഡ​ന്‍റ് എം.​ ലി​ജു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ക്കേ​ണ്ട പെ​ട്രോ​ളി​യം സെ​സ് പോ​ലും കി​ഫ് ബി ​പ​ലി​ശ​യ​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കുകയാ​ണെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വി​ക​സ​നമാ​തൃ​ക ഉ​ത്പാ​ദ​നക്ഷ​മ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കെ​പിഎ​സ്ടിഎ ​ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ അ​ധ്യാപ​ക​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ശ​ന്പ​ളം ന​ൽ​കാ​ൻ പോ​ലും നി​വൃ​ത്തി​യി​ല്ലാ​താ​ക്കി ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

കെപിഎ​സ്ടിഎ ​സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് മു​ഖ്യപ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​അ​ശോ​ക് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ ഷാ​ജു, ഡിസിസി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ആ​ർ. ​മു​ര​ളീ​ധ​ര​ൻ, ക​ല്ലു​മ​ല​രാ​ജ​ൻ, ന​ഗ​ര​സ​ഭാധ്യക്ഷ​ൻ കെ.​വി. ​ശ്രീ​കു​മാ​ർ, ഉ​പാ​ധ്യക്ഷ ല​ളി​താ ര​വീ​ന്ദ്ര​നാ​ഥ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ൻ, ഡിസിസി ​സെ​ക്ര​ട്ട​റി ജോ​ണ്‍ കെ. ​മാ​ത്യു, കെപിഎ​സ്ടിഎ ഭാ​ര​വാ​ഹി​ക​ളാ​യ ബി.​ ബി​ജു, സി.​ആ​ർ. ച​ന്ദ്ര​ൻ, സോ​ണി പ​വേ​ലി​ൽ, ടി.​ജെ. എ​ഡ്വേ​ർ​ഡ്, ജോ​ണ്‍ ബോ​സ്കോ, മി​നി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.