സൈ​ക്കി​ൾ റാ​ലി
Saturday, February 27, 2021 10:28 PM IST
മ​ങ്കൊ​ന്പ്: ഇന്ധന വിലവർധനയി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ദീ​പ്തി എ​സ്എം​വൈ​എം പു​ളി​ങ്കു​ന്ന് ഫൊ​റോ​നയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ഫൊ​റോ​നാ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി​യു​ടെ സ​മാ​പ​ന​കേ​ന്ദ്ര​മാ​യ മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ൽ യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി അ​ടു​പ്പു കൂ​ട്ടി ഓ​ംല​റ്റ് ഉ​ണ്ടാ​ക്കി. തു​ട​ർ​ന്നു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് റോ​ഫി​ൻ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജോ മാ​ത്യു എ​ട​യാ​ടി, ച​ന്പ​ക്കു​ളം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ സ്ക​റി​യ, ജോ​ണി ജോ​സ​ഫ്, ജി​മ്മി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.