ചാ​ത്ത​ങ്ക​രി ക്ഷേ​ത്ര​ത്തി​ല്‍ മോഷണശ്രമം
Sunday, February 28, 2021 10:35 PM IST
തി​രു​വ​ല്ല: ചാ​ത്ത​ങ്ക​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്കവ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ്ര​ധാ​ന ന​ട​യി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​ന്‍ മോ​ഷ്ടാ​ക്ക​ള്‍ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യി. ക്ഷേ​ത്ര​ത്തി​ലെ സ​ര്‍​പ്പ​ക്കാ​വി​ന് മു​മ്പി​ലെ കാ​ണി​ക്ക വ​ഞ്ചി​യി​ല്‍ നി​ന്നു​മാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്.
ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ലാ​ല​യ പ്ര​തി​ഷ്ഠ ന​ട​ത്തി​യ ന​ട​യു​ടെ മു​മ്പി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.30ഓ​ടെ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് മേ​ല്‍​ശാ​ന്തി ക്ഷേ​ത്ര ഭ​ര​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ചു.​ഭാ​ര​വാ​ഹി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ളി​ക്കീ​ഴ് എ​സ്ഐ എ.​പി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.