കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷം
Monday, March 1, 2021 10:46 PM IST
എ​ട​ത്വ: ത​ല​വ​ടി തെ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷം. തി​രു​വ​ല്ല ക​റ്റോ​ട്ട് നി​ന്നു​ള്ള പ​ന്പിം​ഗ് കു​റ​ച്ച​താ​ണ് കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​മാ​ക്കിയ​ത്. കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്താ​നാ​ണ് നീ​രേ​റ്റു​പു​റ​ത്ത് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ പോ​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ജ​ല​അ​ഥോറി​റ്റി​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. തോ​ടു​ക​ളി​ലെയും ആ​റ്റി​ലെ​യും ജ​ല​മാ​ണ് ഗ്രാ​മീ​ണ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക തോ​ടു​ക​ളും മാ​ലി​ന്യവാ​ഹി​ക​ളാ​യ​തി​നാ​ൽ ജ​ല​ക്ഷാ​മം ഇ​ര​ട്ടി പ്ര​ഹ​ര​മാ​ണ് ഏ​ല്പി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​നു മു​ന്പേ പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.