ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും
Monday, March 1, 2021 10:46 PM IST
അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ ഘ​ണ്ടാ​ക​ർ​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റു​ന്നു. രാ​വി​ലെ എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്ത്രി മു​ഖ്യ​ൻ ഞാ​റയ്​ക്ക​ൽ ബ്ര​ഹ്മ​ശ്രീ സു​കു​മാ​ര​ൻ ത​ന്ത്രി​ക​ൾ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും ശി​വ​രാ​ത്രി മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.
ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തിവ​ന്നി​രു​ന്ന അ​ന്ന​ദാ​നം ഒ​ഴി​വാ​ക്കി ക​ഞ്ഞി സ​ദ്യ​യാ​ണ് ഇ​ത്ത​വ​ണ ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി ഷാ​ജി പ​ഴു​പ്പാ​റ​ലി​ൽ പ​റ​ഞ്ഞു.
ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​ബ​ലി, ദീ​പാ​രാ​ധ​ന, ആ​ത്മീ​യ പ്ര​ഭാ​ഷ​ണം , മു​ള​പൂ​ജ, നാ​രാ​യ​ണീ​യ പാ​രാ​യ​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ദേ​വി​ക്ക് വി​ശേ​ഷാ​ൽ കു​ങ്കു​മാ​ഭി​ഷേ​കം ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഹ​നു​മാ​ൻ സ്വാ​മി​ക്ക് വി​ശേ​ഷാ​ൽ വെ​ണ്ണ​യ​ഭി​ഷേ​ക​വും ന​ട​ക്കും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ക്തി ഗാ​ന​സു​ധ. 10ന് ​ഉ​ച്ച​യ്ക്ക് 12ന് ​മീ​നു​ട്ട്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​റാ​ട്ട് പു​റ​പ്പെ​ടും.

ആ​ന​യെ ഒ​ഴി​വാ​ക്കി പ്ര​ത്യേ​ക ര​ഥ​ത്തി​ലാ​ണ് ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത്. വൈ​കി​ട്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് തി​രിപി​ടിത്തം. രാ​ത്രി 10ന് ​ഭ​ക്തി​ഗാ​നസു​ധ.