ആലപ്പുഴ: ജില്ലയിലെ കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ യോഗം ഇന്നു രാവിലെ പത്തിനും ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഉച്ചയ്ക്കു ശേഷം രണ്ടിനും ഡിസിസിയിൽ ചേരുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് അറിയിച്ചു.
റോട്ടറി വുമൻ ദ് ഗ്രേറ്റ് ആദരവ് നൽകി
ആലപ്പുഴ: അന്തർദേശീയ വനിതാദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ നൽകിവരാറുള്ള വുമൻ ദ ഗ്രേറ്റ് ആദരവുകൾ സമ്മാനിച്ചു. വിവിധരംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അഡ്വ. പി.പി. ഗീത, ഡോ. ബിന്ദു സത്യജിത്ത്, സുബി സുരേഷ്, ജോഫി മാത്യു എന്നിവർക്ക് ആദരവ് നൽകിയ സമ്മേളനം കൊച്ചി കോർപറേഷൻ മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുവി വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ഡോ. ടീന ആന്റണി, റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി.സി. ജോസഫ്, ഫിലിപ്പോസ് തത്തന്പള്ളി, പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ജോമോൻ കണ്ണാട്ട് മഠം, റോജസ് ജോസ്, കേണൽ സി. വിജയകുമാർ, ജി. പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ധർണ നടത്തി
ആലപ്പുഴ: ഇന്ധനവില വർധനവിനെതിരേ കോസ്റ്റൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നേതൃത്യത്തിൽ നടന്ന ധർണ ഡിസിസി സെക്രട്ടറി ജി. മനോജ് കുമാർ ഉദ്ഘാടണം ചെയ്തു. ഇ. താജു അധ്യക്ഷത വഹിച്ചു. സിറിയക് ജേക്കബ് , ആർ. അംജേത്കുമാർ, ഗോപാലകൃഷ്ണപിള്ള, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.