പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ ഒ​ഴി​വാ​ക്കി അ​ടു​പ്പു​ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Tuesday, March 2, 2021 10:53 PM IST
കാ​യം​കു​ളം: പാ​ച​കവാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ഒ​ഴി​വാ​ക്കി ഹോ​ട്ട​ലു​ക​ൾ​ക്കു മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി പാ​ച​കം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നുമാ​സ​മാ​യി 35 ശ​ത​മാ​നം വി​ല​വ​ർ​ധ​ന​വാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു വ​ർ​ധി​പ്പി​ച്ച​ത്. ഇ​തു ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കു പ്ര​തി​സ​ന്ധി​യാ​യി. പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്.​കെ. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​യ്ഫു​ദ്ദീ​ൻ മാ​ർ​വ​ൽ, എ​ൻ.​ആ​ർ. അ​ജ​യ​കു​മാ​ർ, മൈ​നാ ഗോ​പി​നാ​ഥ്, സ​ജീ​ർ കു​ന്നു​ക​ണ്ടം, ഷ​രീ​ഫ് , ബോ​സ്, ഷി​ഹാ​ബ് പ​ഠി​പ്പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.