നെ​ല്ലി​ന്‍റെ ഗു​ണ​മേന്മ: സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ശ്ച​യി​ക്ക​ണ​മെ​ന്ന്
Wednesday, March 3, 2021 10:05 PM IST
ആ​ല​പ്പു​ഴ: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ നെ​ല്ല് സം​ഭ​ര​ണം ന​ട​ത്തു​ന്പോ​ൾ കൃ​ഷി​ക്കാ​രു​ടെ നെ​ല്ലിന്‍റെ ഗു​ണ​മേന്മാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം മി​ല്ലു​ട​മ​ക​ളി​ൽ നി​ന്ന് മാ​റ്റി കൃ​ഷി സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ശ്ച​യി​ക്കു​ന്ന രീ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ​-നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മി​ല്ലു​ട​മ​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ ത​ന്നി​ഷ്ടം പോ​ലെ കൃ​ഷി​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്.​ഈ കൊ​ടും വേ​ന​ൽക്കാ​ല​ത്തുപോ​ലും ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് പ​ത്ത് മു​ത​ൽ പ​തി​നൊ​ന്ന് കി​ലോ​ഗ്രാം നെ​ല്ല് അ​ധി​കം ഉ​ണ്ടാ​ക്കു​ന്ന​തി​ന് ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലെന്ന് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.​ മി​ല്ലു​ട​മ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​ന്നി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

ചേ​ർ​ത്ത​ല: സി​പി​ഐ നേ​താ​വ് പി.​വി. പൊ​ന്ന​പ്പ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന​ർ​ഹ​രാ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി ത​ല​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി വ​യ​ലാ​ർ ലോ​ക്ക​ൽ ക​മ്മ​ിറ്റി ഓ​ഫീസി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 9249677845, 9539483260.