ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ഇ​നി ഓ​ർ​മ
Thursday, April 8, 2021 9:46 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ഓ​ർ​മ​യാ​യി. രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് കു​റ​ച്ചു​ദി​വ​സ​മാ​യി അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു ഭാ​ഗ​ത്തു​ള്ള അ​സിസ്റ്റന്‍റ് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​നു സ​മീ​പം ത​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ വി​ജ​യ​കൃ​ഷ്ണ​നെ ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​നു സ​മീ​പ​ത്തു​ള്ള ആ​ന​ത്ത​റ​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും 51 കാ​ര​നാ​യ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞു.

അ​ന്പ​ല​പ്പു​ഴ രാ​മ​ച​ന്ദ്ര​ൻ ച​രി​ഞ്ഞ​തി​നു​ശേ​ഷം 1989ലാ​ണ് 22 വ​യ​സു​ള്ള വി​ജ​യ​കൃ​ഷ്ണ​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര വി​ക​സ​ന ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ ന​ട​യി​ൽ ഇ​രു​ത്തി​യ​ത്.

രാ​മ​ച​ന്ദ്ര​ൻ എ​ന്ന പാ​പ്പാ​നാ​യി​രു​ന്നു ആ​ന​യെ നോ​ക്കി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം വി​ര​മി​ച്ച​തി​നു​ശേ​ഷം അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഗോ​പ​നാ​യി​രു​ന്നു പാ​പ്പാ​ൻ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​യാ​ൾ സ്ഥ​ലം മാ​റി​പ്പോ​യി. പി​ന്നീ​ട് ഒ​ന്നാം പാ​പ്പാ​നാ​യി വ​ന്ന​ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്ര​ദീ​പാ​ണ്. ഇ​യാ​ൾ ആ​ന​യെ ച​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രു​വാ​ൻ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി ഭ​ക്ത​രും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു.

ആ​റു​മാ​സം മു​ന്പ് കാ​ലി​നു പ​രി​ക്കേ​റ്റ വി​ജ​യ​കൃ​ഷ്ണ​നു പൂ​ർ​ണ​വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നം​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തു പ​രി​ഗ​ണി​ക്കാ​തെ ദേ​വ​സ്വം ബോ​ർ​ഡ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ​ക്കു കൊ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ൽ വി​ജ​യ​കൃ​ഷ്ണ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

മു​ന്നി​ലെ​യും പി​ന്നി​ലെ​യും കാ​ലു​ക​ൾ​ക്കു മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കു​ണ്ട്. ത​ല​യ്ക്കും പ​രി​ക്കു​ക​ളു​ണ്ട്. അ​വ​ശ​നാ​യ വി​ജ​യ​കൃ​ഷ്ണ​നെ പി​ന്നീ​ട് ഹ​രി​പ്പാ​ട് ത​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബി​ജെ​പി അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​നൂ​പ് ആ​ന്‍റ​ണി ഇ​ട​പെ​ട്ട​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ 26നു ​രാ​ത്രി​യി​ൽ ലോ​റി​യി​ൽ അ​ന്പ​ല​പ്പു​ഴ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ ആ​ന, ത​ള​ച്ചി​രു​ന്ന തെ​ങ്ങു താ​ങ്ങാ​ക്കി​യാ​ണ് നി​ന്നി​രു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​വി​ടെ വ​ന്ന​തി​നു​ശേ​ഷ​വും ആ​ന​യെ മ​ർ​ദി​ച്ചി​രു​ന്നു. ക്രൂ​ര​മ​ർ​ദ​ന​മാ​ണ് വി​ജ​യ​കൃ​ഷ്ണ​ൻ അ​ന്പ​ല​പ്പു​ഴ​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രു​ടെ​യും ഭ​ക്ത​രു​ടെ​യും വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി പേ​രാ​ണ് വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ​ത​റി​ഞ്ഞ് എ​ത്തി​യ​ത്.