കു​ട്ട​നാ​ട്ടി​ൽ ജ​ന​പ്ര​തി​നി​ധി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ഭാ​രി​ച്ച ബാ​ധ്യ​ത​ക​ള്‍
Sunday, April 11, 2021 10:03 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ വി​ജ​യം നേ​ടു​ന്ന ജ​ന​പ്ര​തി​നി​ധി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ഭാ​രി​ച്ച ബാ​ധ്യ​ത​ക​ള്‍. കു​ടി​വെ​ള്ള​വും വെ​ള്ള​പ്പൊ​ക്ക​വും മു​ത​ല്‍ കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണം. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​നപ​ത്രി​ക​യി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും വി​ജ​യ​ത്തി​നാ​യി കൊ​ട്ടി​ഘോ​ഷി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മേ​യ് ര​ണ്ടി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നുശേ​ഷം ഭാ​രി​ച്ച ബാ​ധ്യ​ത​ക​ളാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടിവ​രു​ന്ന​ത്.
കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു ശു​ദ്ധ​ജ​ലം എ​ന്നു​മൊ​രു പ്ര​ശ്ന​മാ​ണ്. ഉ​ഷ്ണ​കാ​ല​ത്തും മ​ഴ​ക്കാ​ല​ത്തും ഒ​രു​പോ​ലെ കു​ട്ട​നാ​ട്ടു​കാ​ര്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം നേരിടുന്നു​ണ്ട്. നീ​രേ​റ്റു​പു​റം ശു​ദ്ധ​ജ​ല പ്ലാ​ന്‍റ് ക​മ്മീ​ഷ​ന്‍ ചെ​യ്ത് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പുലൈ​നു പ​ക​രം സ​മാ​ന്ത​ര പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ പ്ര​ധാ​നപാ​ത​യി​ല്‍ മാ​ത്ര​മാ​യി ചു​രു​ങ്ങി. നാ​ലു പ​തി​റ്റാ​ണ്ട് മു​ന്‍​പ് ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച പൈ​പ്പു​ക​ളും ടാ​പ്പു​ക​ളും മ​ണ്ണി​ല​മ​ര്‍​ന്നു. വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ച്ചാ​ണ് ഉ​ഷ്ണ​കാ​ല​ത്തെ സ​ങ്കീ​ര്‍​ണ​ത നേ​രി​ടു​ന്ന​ത്. അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ കോ​ടി​ക​ള്‍ മു​ട​ക്കി​യാ​ലും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് കു​ട്ട​നാ​ട്ടി​ലെ ശു​ദ്ധ​ജ​ല പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
ശു​ദ്ധ​ജ​ല​ക്ഷാ​മം പോ​ലെ കു​ട്ട​നാ​ട്ടു​കാ​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന​വി​ഷ​യ​മാ​ണ് വെ​ള്ള​പ്പൊ​ക്ക പ്ര​ശ്‌​നം. മ​ണ്‍​സൂ​ണ്‍ കാ​ലാ​വ​സ്ഥ​യി​ലും കാ​ലം​തെ​റ്റി പെ​യ്യു​ന്ന മ​ഴ​യി​ലും കു​ട്ട​നാ​ട്ടു​കാ​ര്‍ വെ​ള്ള​ത്തി​ലാ​കും. വെ​ള്ള​പ്പൊ​ക്ക ദു​രി​തം കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​താ​നും ദി​വ​സം​കൊ​ണ്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ കു​ട്ട​നാ​ട്ടു​കാ​ര്‍ മാ​സ​ങ്ങ​ളോ​ളം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു. കി​ഴ​ക്കു​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​മാ​യി കു​ട്ട​നാ​ട് മാ​റും. വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് അ​ന്തി​യു​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ ക്യാ​മ്പി​ലും മ​റ്റു ബ​ന്ധു​വീ​ടു​ക​ളി​ലും ചേ​ക്കേ​റു​ന്ന​ത്. കാ​ര്‍​ഷി​ക വൃ​ത്തി​യി​ല്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് വെ​ള്ളം ക​യ​റു​ന്ന​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യാ​ണ്. ഓ​രോ വെ​ള്ള​പ്പൊ​ക്ക സീ​സ​ണ്‍ ക​ഴി​യു​മ്പോ​ഴും ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു കാ​ത്തി​രി​ക്കേ​ണ്ടിവ​രു​ന്ന​ത്.
കാ​ർ​ഷി​ക പ്ര​ശ്‌​ന​വും നെ​ല്‍​ക​ര്‍​ഷ​ക​രെ ഏ​റെ അ​ല​ട്ടു​ന്നു​ണ്ട്. വി​ത​യി​റ​ക്കുമു​ത​ല്‍ വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ വ​രെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​വും കീ​ട​ങ്ങ​ളു​ടെ ഉ​പ​ദ്ര​വ​വും അ​തി​ജീ​വി​ച്ച് വി​ള​വെ​ടു​പ്പ് എ​ത്തു​മ്പോ​ള്‍ കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന്‍റെ അ​ഭാ​വ​വും മി​ല്ലു​ട​മ​ക​ളു​ടെ ചൂ​ഷ​ണ​വും ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​റ​പ്പി​ന്മേ​ല്‍ കൊ​യ്ത്തു​വാ​ട​ക ഏ​കീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൊ​യ്ത്തി​നു​ള്ള സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ ക​ര്‍​ഷ​രെ വ​ഞ്ചി​ക്കു​ന്ന​ത്. ച​ങ്ങാ​ട​ങ്ങ​ളി​ല്‍ കൊ​യ്ത്തു​യ​ന്ത്രം എ​ത്തി​ച്ചു​ള്ള വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​ത്തി​നു നേ​രി​ട്ട് ലോ​റി​ക​ള്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തും കൂ​ലി​ത്ത​ര്‍​ക്ക​വും ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ള്‍ ക​ര്‍​ഷ​ക​രെ പി​ഴി​യു​ന്ന പ്ര​വ​ണ​ത​യും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കാ​ര്‍​ഷി​ക​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും നേ​രി​ടു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം മു​ത​ല്‍ കു​ട്ട​നാ​ട്ടി​ല്‍ ഉ​യ​ര്‍​ന്നു​കേ​ള്‍​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഏ​റെ വി​യ​ര്‍​ക്കേ​ണ്ടി വ​രും. പെ​ട്ടി​യി​ലാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ക്ഷ്പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും കു​ട്ട​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചു​റ്റി​പ്പ​റ്റി​യാ​ണ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലും പ്ര​ഖ്യാ​പ​ന​ത്തി​ലും മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വാ​ദ്ഗാ​ന​ങ്ങ​ള്‍ വാ​രി​ക്കോ​രി ന​ല്‍​കി​യ​പ്പോ​ള്‍ ജ​യി​ച്ചെ​ത്തു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഭാ​രി​ച്ച ബാ​ധ്യ​ത​യാ​ണ് നേ​രി​ടേ​ണ്ടിവ​രു​ന്ന​ത്.