ര​ണ്ടാം​കൃ​ഷി അ​വ​കാ​ശ ലേ​ലം 28ന്
Thursday, April 15, 2021 10:36 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ മു​ട്ടാ​ർ വി​ല്ലേ​ജി​ൽ ചേ​രി​ക്ക​ല​കം, നൂ​റ്റി ഇ​രു​പ​ത്, ഇ​രു​പ​ത്തി​നാ​ലേമു​ക്കാ​ൽ ബ​ണ്ടി​ന​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലുള്ള നി​ല​ത്തി​ൽ ര​ണ്ടാംകൃ​ഷി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ലേ​ലം 28ന് ന​ട​ത്തും. ബ്ലോ​ക്ക് ന​ന്പ​ർ 34ൽ ​റീ​സ​ർ​വേ ന​ന്പ​ർ 400/1,400/2, 385/1, 385/2,422/1ൽ 3.18.10 ​ഹെ​ക്ട​ർ നി​ല​ത്തും, ബ്ലോ​ക്ക് ന​ന്പ​ർ 34 ൽ 443/5, 00.98.40 ​ഹെ​ക്ട​ർ നി​ല​ത്തും ര​ണ്ടാം​കൃ​ഷി ഇ​റ​ക്കു​ന്ന​തി​നു​ള്ള ലേ​ല​മാ​ണ് 28ന് ​രാ​വി​ലെ 11ന് മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീസി​ൽ ന​ട​ക്കു​ക. ഫോ​ണ്‍: 0477 2702221.

കാ​ലി​ഗ്ര​ഫി​യി​ൽ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: കൈ​യ്യ​ക്ഷ​ര ക​ല(കാ​ലി​ഗ്ര​ഫി)യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഒ​ന്ന​രമാ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് പ​രി​ശീ​ല​നം. പ്ര​ശ​സ്ത കാ​ലി​ഗ്രാ​ഫ​ർ കെ.​കെ. രാ​ജു കാ​ട്ടു​ങ്ക​ൽ പ​രി​ശീ​ല​ന​ത്തി​നു നേ​ത്യ​ത്വം ന​ൽ​കു​ന്നു. 19ന് ​ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പമു​ള്ള വിം​ഗ്സ് ട്രെ​യി​നേ​ഴ്സ് അ​ക്കാ​ഡ​മി​യി​ലാച്ചാ​ണ് പ​രി​ശീ​ല​നം. എ​ട്ടാം ക്ലാ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 6282427152, 9074522072.

പെ​ൻ​ഷ​ൻ ട്ര​ഷ​റി: മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രി​ൽ പ്ര​തി​വ​ർ​ഷ ലൈ​ഫ് മ​സ്റ്റ​റിം​ഗ് ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ ട്ര​ഷ​റി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യോ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യോ ഏ​പ്രി​ൽ 20ന​കം മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് പെ​ൻ​ഷ​ൻ ട്ര​ഷ​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.