നെ​ല്ലുസം​ഭ​രണം: ഉ​ദ്യോ​ഗ​സ്ഥ​രും മി​ല്ലു​ട​മ​ക​ളും ഒ​ത്തു​ക​ളി​ക്കു​ന്നു
Thursday, April 22, 2021 9:49 PM IST
അ​മ്പ​ല​പ്പു​ഴ: നെ​ല്ലു സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ക​മ്മി​റ്റി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള പൊ​ന്നാ​ക​രി, നാ​ലു​പാ​ടം, വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 1225 ഏ​ക്ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ഴു​നൂ​റോ​ളം ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി മി​ക​ച്ച വി​ള​വ് ല​ഭി​ച്ചി​ട്ടും നെ​ല്ലുസം​ഭ​രി​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സും മി​ല്ലു​ട​മ​ക​ളും ത​യാ​റാ​വു​ന്നി​ല്ല.
ക​ർ​ഷ​ക​രി​ൽ നി​ന്ന് കൂടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് മി​ല്ലു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ മി​ല്ലു​ട​മ​ക​ളു​ടെ ദ​ല്ലാ​ള​ൻ​മാ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ നെ​ല്ല് കി​ളി​ർ​ത്ത് ന​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് മി​ല്ലു​ട​മ​ക​ൾ നെ​ല്ല് സം​ഭ​രി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന​ത്. നെ​ല്ല് സം​ഭ​ര​ണം വൈ​കി​യാ​ൽ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ടാ​കും. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് നെ​ല്ല് സം​ഭ​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മോ​ഹ​ൻ സി.​ അ​റു​വ​ന്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.