വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​ണ​ം: എം​പി
Thursday, April 22, 2021 9:54 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളി​ൽനി​ന്നും പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ച്ചുണ്ടാ​ക്കി​യ പി​എം കെ​യ​ർ ഫ​ണ്ടി​ലെ തു​ക ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​സ്തു​ത ഫ​ണ്ടി​ൽ എ​ത്ര തു​ക ല​ഭി​ച്ചെ​ന്നോ എ​ത്ര തു​ക ചെ​ല​വാ​ക്കി​യെ​ന്നോ നാ​ളി​തു​വ​രെ വെ​ളി​പ്പെ​ടു​ത്താ​ത്ത​ത് ഫ​ണ്ടി​ന്‍റെ സു​താ​ര്യ​ത​യെ​പ്പ​റ്റി സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പൊ​തു​മേ​ഖ​ല വാ​ക്സി​ൻ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി കേ​ന്ദ്രസ​ർ​ക്കാ​ർ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ വാ​ക്സി​ൻ ക്ഷാ​മം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു എ​ന്നും ഇ​നി​യെ​ങ്കി​ലും അ​തി​നു ത​യാ​റാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.