ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തുക കൈമാറി
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ മൂ​ന്നു ല​ക്ഷം രൂ​പ നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ​ക്ക് കൈ​മാ​റി. ആ​ല​പ്പു​ഴ മൈ ​കൈ​ര​ളി ടൂ​ർ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ 52,000 രൂ​പ​യു​ടെ ചെ​ക്കും അ​ദ്ദേ​ഹം കൈ​മാ​റി. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്‌​സ് ജോ​സ​ഫ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മൈ ​കൈ​ര​ളി ടൂ​ർ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി ഹ​നീ​ഫ്, സെ​ക്ര​ട്ട​റി ദി​ലീ​പ് കു​മാ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സൗമ്യ രാജിനും തു​ക കൈ​മാ​റി​യ​ത്. വൈ​സ് ചെ​യ​ർ​മാ​ൻ പി​.എ​സ്.എം. ഹു​സൈ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.