ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​ഹാ​രം ന​ല്കി പോ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളും
Saturday, May 8, 2021 10:28 PM IST
മാ​ന്നാ​ർ: ലോ​ക്ക്ഡൗ​ണി​ൽ ആ​ഹാ​രം കി​ട്ടാ​തെ വ​ന്ന ദീ​ർ​ഘ​ദൂ​ര ച​ര​ക്കു​ലോ​റി ഡ്രൈ​വ​ർ​ക്ക് ആ​ഹാ​രം ന​ൽ​കി മാ​ന്നാ​റി​ലെ ചെ​ക്കി​ംഗ് പോ​യി​ന്‍റി​ലെ പോ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളും. തെ​ങ്കാ​ശി​യി​ൽനി​ന്നും പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ മാ​രി​മു​ത്തു​വും വാ​ഹ​ന​ത്തി​ലെ ക്ലീ​ന​റു​മാ​ണ് കേ​ര​ള​ത്തി​ലെ ലോ​ക്ക്ഡൗ​ണി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ മാ​ന്നാ​ർ വ​രെ എ​ത്തി​യ​ത്.

ആ​ല​പ്പു​ഴ-​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ മാ​ന്നാ​ർ പ​ന്നാ​യി ക​ട​വി​ലെ ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ക്ഷ​ണം കി​ട്ടാ​തെ​യാ​ണ് ഇ​വി​ടെ വ​രെ വാ​ഹ​ന​വു​മാ​യി വ​ന്ന​തെ​ന്നു പ​റ​യു​ന്ന​ത.്

അ​പ്പോ​ൾ ത​ന്നെ ഡ്യൂ​ട്ടി​യി​ലുണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഭ​ക്ഷ​ണം വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും ന​ൽ​കി. മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജീ​വ് കു​മാ​ർ, ഹോം ​ഗാ​ർ​ഡ് ടി.​ആ​ർ. സു​രേ​ന്ദ്ര​ൻ, ട്രെ​യി​നി എ​സ്ഐ സി​ബി ടി. ​ദാ​സ്, കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന അം​ഗ​ങ്ങ​ളാ​യ പി.​ജെ. അ​ൻ​ഷാ​ദ്, അ​ൻ​സാ​ർ, ഫി​റോ​സ്, ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പ​ന്ന​യി​ക്ക​ട​വ് ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ഡ്യൂ​ട്ടി​യി​ലുണ്ടാ​യി​രു​ന്ന​ത്.