മാ​വേ​ലി​ക്ക​ര പ്ലാ​ന്‍റി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​കസ​മി​തി
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​വേ​ലി​ക്ക​ര​യി​ലെ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന സ്ഥാ​പ​ന​മാ​യ ട്രാ​വ​ൻ​കൂ​ർ ഓ​ക്സി​ജ​ൻ ലി​മി​റ്റ​ഡി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നും ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​രെ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​യി നി​യോ​ഗി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വി​ട്ടു. മാ​വേ​ലി​ക്ക​ര എ​സ്എ​ച്ച്ഒ, ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ഫ​യ​ർ-​റ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ സ​മി​തി​യും രൂ​പീ​ക​രി​ച്ചു. ട്രാ​വ​ൻ​കൂ​ർ ഓ​ക്സി​ജ​ൻ ലി​മി​റ്റ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​മി​തി ദൈ​നം​ദി​നം വി​ല​യി​രു​ത്തും. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ദൈ​നം​ദി​നം വേ​ണ്ട ഓ​ക്സി​ജ​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​ക്സി​ജ​ന്‍റെ 50 ശ​ത​മാ​നം ജി​ല്ല​യി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ബാ​ക്കി മാ​ത്ര​മേ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് ആ​നു​പാ​തി​ക​മാ​യി ന​ൽ​കു​ന്നു​ള്ളൂ​വെ​ന്നും ഉ​റ​പ്പാ​ക്കും. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​മി​ല്ലാ​തെ 24 മ​ണി​ക്കൂ​റും ന​ട​ക്കു​ന്ന​തി​ന് വൈ​ദ്യു​തി​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ഹ​രി​പ്പാ​ട് കെഎസ്ഇ​ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.