ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി
Sunday, May 9, 2021 10:34 PM IST
ചേ​ർ​ത്ത​ല: ജി​ല്ലാ റൈ​ഫി​ൾ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി. ക്ല​ബ് ഓ​ക്സി​ജ​ൻ ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച അ​ഞ്ചു സി​ലി​ണ്ട​റു​ക​ളാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി​യ​ത്. ചേ​ർ​ത്ത​ല റൈ​ഫി​ൾ കോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത എം​എ​ൽ​എ മാ​രാ​യ പി.​പ്ര​സാ​ദും ദ​ലീ​മ​യും ചേ​ർ​ന്ന് സി​ലി​ണ്ട​റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഇ​നി​യും സ​മാ​ന​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കി​ര​ണ്‍ മാ​ർ​ഷ​ൽ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി. ശാ​ന്ത​കു​മാ​ർ, എ.​സി. വി​നോ​ദ്കു​മാ​ർ, എ​സ്.​ജോ​യ്, ഡോ.​ടീ​ന ആ​ന്‍റ​ണി, പി. ​മ​ഹാ​ദേ​വ​ൻ, വി.​കെ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.