തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ വാ​ർ റൂം ​തു​റ​ന്നു
Tuesday, May 11, 2021 11:08 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വാ​ർ റൂം ​തു​റ​ന്നു. വാ​ർ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും വി​ദ​ഗ്ധ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കു​ക. ആ​രോ​ഗ്യ​സു​ര​ക്ഷ, കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്ത​ൽ, മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം എ​ന്നി​വ എ​ത്തി​ച്ചു​ന​ൽ​ക​ൽ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡ​സ്ക്, ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം, കൗ​ണ്‍​സ​ലിം​ഗ് സെ​ൽ, കൊ​വി​ഡ് ബ്രി​ഗേ​ഡ്, സ​ന്ന​ദ്ധ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നം എ​ന്നി​വ​യും പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.
തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​നാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ടെ​സ്റ്റ് കി​റ്റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. തൈ​ക്കാ​ട്ടു​ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ക്ലി​നി​ക്ക് തു​ട​ങ്ങു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി സൗ​ജ​ന്യ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തിക്ക് ​ഇ​ന്നു തു​ട​ക്ക​മാ​കും. ക​ണ്‍​ട്രോ​ൾ റൂം, ​ഹെ​ൽ​പ് ഡെ​സ്ക് എ​ന്നി​വ​യി​ലൂ​ടെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ഹാ​യ​ങ്ങ​ൾ സ​ന്ന​ദ്ധ സേ​ന വ​ഴി​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ വ​ഴി​യും ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു.