ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി
Wednesday, May 12, 2021 9:49 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ ‘ഒ​റ്റ​യ്ക്ക​ല്ല ഒ​പ്പ​മു​ണ്ട്’ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് സ​മാ​ശ്വാ​സ കോ​ൾ സെ​ന്‍റ​ർ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളെ​യും ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നു ഒ​റ്റ​ക്ക​ല്ല ഒ​പ്പ​മു​ണ്ട് എ​ന്ന ഹെ​ൽ​പ്പ്ഡെ​സ്ക് പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന കോ​ൾ സെ​ന്‍റെ​ർ പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ ദ​ലീ​മ ജോ​ജോ നിർവ ഹിച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. ബി​ഡി​ഒ ബി​ജു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ ദേ​വാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി. ​വി​ശ്വം​ഭ​ര​ൻ, അ​ഡ്വ. ആ​ശ, ധ​ന്യ സ​ന്തോ​ഷ്, സു​ധീ​ഷ്, അ​ഷ​റ​ഫ് വെ​ള്ളേ​ഴ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള ഡോ​ക്ട​ർ സേ​വ​ന​ത്തി​ന് 8592867083 എ​ന്ന ന​ന്പ​റി​ലും മ​റ്റ് കോ​വി​ഡ് സ​മാ​ശ്വാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 9495244044എ​ന്ന ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.