ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​രും നി​യ​മ​പാ​ല​ക​രും
Monday, May 17, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​രും നി​യ​മ​പാ​ല​ക​രും. ക​റ്റാ​നം സ്വ​ദേ​ശി ശി​വ​നാ(48)​ണ് ഒ​രു കൂ​ട്ടം സു​മ​ന​സു​ക​ളു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ട് മ​രു​ന്നു ല​ഭി​ച്ച​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ശി​വ​ൻ.
ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ .ത​ന്‍റെ വീ​ടു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി തു​ട​ർ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്നു വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വി​വ​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സു​റു​മി ഷാ​ഹു​ലി​നോ​ട് പ​റ​ഞ്ഞു.
തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, ഷി​താ​ഗോ​പി​നാ​ഥ്, മു​ഹ​മ്മ​ദ് പു​റ​ക്കാ​ട്, സ​ജീ​ർ എ​ന്നി​വ​ർ മ​രു​ന്നെ​ത്തി​ക്കാ​ൻ പു​ന്ന​പ്ര പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.
ഉ​ച്ച​യോ​ടെ എ​സ്ഐ റ​ഹിം, ജ​ന​മൈ​ത്രി പോ​ലി​സ് ഓ​ഫീസ​ർ ര​ഞ്ജി​ത് എ​ന്നി​വ​ർ ഇ​വ​രി​ൽ നിന്നു മ​രു​ന്നു വാ​ങ്ങി ശി​വ​ന്‍റെ ക​റ്റാ​ന​ത്തെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.