വീ​ടി​ന് തീ​പി​ടി​ച്ചു; അ​ഗ്നി​ര​ക്ഷാസേ​ന ദു​ര​ന്തം ഒ​ഴി​വാ​ക്കി
Wednesday, June 9, 2021 10:32 PM IST
കാ​യം​കു​ളം : വീ​ടി​ന് തീ ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കി. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള കു​രു​മ്പോ​ലി മീ​ന​ത്തേ​രി​ൽ ഉ​ത്ത​മ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ കി​ട​പ്പു മു​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. മു​റി​യി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് വീ​ട്ടു​ട​മ​സ്ഥ​ൻ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​ൻത​ന്നെ സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ഷ്, രാ​ജേ​ഷ്,പ്രേം ​കു​മാ​ർ, ദൈ​ജു, സു​ധീ​ഷ്, പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.