പ്ര​തി​ഷേ​ധ ധ​ർ​ണയുമായി കേരള കോൺഗ്രസ്-എം
Thursday, June 10, 2021 10:11 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ആ​ല​പ്പു​ഴ കോ​സ്റ്റ​ൽ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഴി​ച്ചേ​രി​യി​ലെ പെ​ട്രോ​ൾ പ​മ്പി​നു മു​ൻ​വ​ശം ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ വ​ഴി​ച്ചേ​രി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മ​ിറ്റിയം​ഗം ജോ​ർ​ജ് ജോ​സ​ഫ്, അ​ല​ക്സാ​ണ്ട​ർ, ര​ജ്ഞി​ത്ത് തോ​മ​സ്, ജീ​ജോ , ജി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​മ്പ​ല​പ്പു​ഴ: ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തെ ദു​രി​ത​മ​യ​മാ​ക്കു​ന്ന ദി​നം​പ്ര​തി​യു​ള്ള പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വ്‌ പി​ടി​ച്ച്‌ നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​മെ​ഡി​ക്ക​ൽ കോ​ള​ജ്‌ പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല ഉദ്ഘാടനം ചെയ്തു. ജോ​മോ, റോ​യി, സാ​ബു ഗ്രി​ഗ​റി, സ​ണ്ണി തൈ​വേ​ലി​ക്ക​കം, രാ​ജു ജോ​സ​ഫ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​വേ​ലി​ക്ക​ര: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ​ത്തി​ക്കാ​ട് പോ​സ്റ്റ്‌ ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​കേ​ര​ള സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റിയം​ഗം ജ​ന്നിം​ഗ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.