കളക്‌ടർക്കു പ​രാ​തി ന​ൽ​കി
Friday, June 11, 2021 9:53 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ എ​ട​ത്വ, രാ​മ​ങ്ക​രി വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ കോ​ള​നി നി​വാ​സി​ക​ളു​ടെ ദു​രി​ത ജീ​വി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം പ്ര​മോ​ദ്ച​ന്ദ്ര​ൻ ജി​ല്ലാ​ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പു​തു​വ​ൽ പു​തു​ക്ക​രി, അ​ഞ്ചു മ​ന​യ്ക്ക​ൽ, അ​ന്പ​ലം​ത​റ, മു​ന്നൂ​റി​ൻ​ചി​റ, തൈ​പ്പ​റ​ന്പ്, പു​ന്ന​പ്പ​റ​ന്പ്, കു​ഴി​ക്കാ​ല, മാ​വേ​ലി​ക്ക​ളം, അ​രി​കോ​ടി​ച്ചി​റ, സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പു ത​ന്നെ ര​ണ്ടു വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി​വ​ന്നു. കോ​വി​ഡ്- 19 ഉം ​ലോ​ക്ഡൗ​ണും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം തൊ​ഴി​ലി​ല്ലാ​താ​യ​തോ​ടെ കൂ​ലി​പ്പ​ണി​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത ദാ​രി​ദ്ര്യത്തി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ണ്ടാ​ഴ്ച്ച​യോ​ളം മു​ട്ട​റ്റം വെ​ള്ള​ത്തി​ൽ ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഒ​രു സം​വി​ധാ​ന​ങ്ങ​ളും ഇ​വ​രെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ പ്ര​ള​യ​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ പറയുന്നു.