വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല നി​ർ​മാ​ണം ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്
Friday, June 11, 2021 9:56 PM IST
ചേ​ര്‍​ത്ത​ല: വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം പാ​തി​വ​ഴി​യി​ൽ. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ആ​റു ഭൂ​വു​ട​മ​ക​ളു​ടെ കൂ​ടി വ​സ്തു വി​ട്ടു​കി​ട്ടാ​നു​ണ്ട്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ വേ​ളോ​ര്‍​വ​ട്ടം ശ​ശി​കു​മാ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പി​ഡ​ബ്ല്യു​ഡി ഫോ​ര്‍ യു ​ആ​പ്പി​ല്‍ പ​രാ​തി ന​ല്‍​കി.

വേ​ഗ​ത്തി​ൽ പ​ണി​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​യെ​ങ്കി​ലും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ വീ​ണ്ടും പ​ണി ഇ​ഴ​യു​ന്നു. 2017 ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വാ​യ​ത്. 2020 ന​വം​ബ​ര്‍ 19 ന് ​നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഒ​രു സെ​ന്‍റ് ഭൂ​മി​ക്ക് എ​ട്ട​ര ല​ക്ഷം രൂ​പ​യും വാ​ട​ക​ക്കാ​ര​ന് രണ്ടു ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​ര്‍​ക്ക് 36,000 രൂ​പ​യും വ​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.

ക​വ​ല​യി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ക​ലുങ്കു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും നാ​ലാ​മ​ത്തെ ക​ലുങ്കി​ന്‍റെ നി​ര്‍​മാ​ണം ഭാ​ഗി​ക​മാ​യെ ന​ട​ന്നി​ട്ടു​ള്ളു. ഇ​ല​ക്ട്രി​ക്ക​ല്‍ പോ​സ്റ്റു​ക​ളും ടെ​ലി​ഫോ​ണ്‍ ഫി​ല്ല​റു​ക​ളും ടെ​ലി​ഫോ​ണ്‍ പോ​സ്റ്റും മാ​റ്റി​യാ​ലെ വീ​തി കൂ​ട്ടി ടാ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ക​യു​ള്ളു. റോ​ഡി​ന്‍റെ വ​ട​ക്കേ സൈ​ഡി​ല്‍ കി​ഴ​ക്കു പ​ടി​ഞ്ഞാ​റാ​യി പ​ണി​തി​ട്ടു​ള്ള കാ​ന​യ്ക്ക് സ്ലാ​ബ് ഇ​ട്ടി​ട്ടി​ല്ല. തെ​ക്ക് -കി​ഴ​ക്കേ മൂ​ല​യി​ലെ ഭൂ​മി ഏ​റ്റെ​ടു​ത്ത് ക​ട​മു​റി​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യാ​ലെ അ​വി​ടെ കാ​ന​യും ഇ​ല​ക്ട്രി​ക്ക​ല്‍ ലൈ​നും നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​യാ​ണ് വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല. ക​വ​ല വി​ക​സി​ക്കു​ന്ന​തോ​ടെ ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യത​ന്നെ മാ​റും.