കുട്ടികൾക്ക് 25 സ്മാ​ർ​ട് ഫോ​ണു​ക​ൾ ന​ൽ​കി
Monday, June 14, 2021 10:00 PM IST
ആ​ല​പ്പു​ഴ: വീ​ടു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​തെ പ​ഠ​നം വ​ഴി​മു​ട്ടി​യ നി​ർ​ധ​ന​രാ​യ 25 കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്‌ ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി. പൊ​ള്ളേ​ത്തൈ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് സ്മാ​ർ​ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ച്ചി​ട്ടും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത കു​ട്ടി​ക​ൾ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ സ്കൂ​ൾ അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​ണ് സ്മാ​ർ​ട്് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ​ക്ക് ഫോ​ൺ വാ​ങ്ങി ന​ൽ​കാ​ൻ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തി​ൽ നി​ന്നും ഒ​രു വി​ഹി​തം നീ​ക്കി​വ​യ്ക്കാ​ൻ അ​ധ്യാ​പ​ക​ർ തീ​രു​മാ​നി​ച്ചു.
അ​ങ്ങ​നെ 18 സ്മാ​ർ​ട്് ഫോ​ണു​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി വാ​ങ്ങി. അ​ധ്യാ​പ​ക​രു​ടെ ഈ ​ക​രു​ത​ലി​നൊ​പ്പം സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഏ​ഴു സ്മാ​ർ​ട് ഫോ​ണു​ക​ൾ കൂ​ടി വാ​ങ്ങി ന​ൽ​കി. കു​ട്ടി​ക​ൾ​ക്കു​ള്ള ഫോ​ണു​ക​ൾ ര​ക്ഷി​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. നേ​ര​ത്തെ അ​ധ്യാ​പ​ക​രു​ടെ മാ​റ്റി​വ​ച്ച ശ​മ്പ​ളം സ്വ​രു​ക്കൂ​ട്ടി 1,21,376 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി.​ സം​ഗീ​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് സിം​പ്സ​ൺ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. കെ. ​ടി. മാ​ത്യു, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സു​ജ​യ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.ഡി. അ​ന്ന​മ്മ, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ കെ.ബി. ബി​നു, അ​ധ്യാ​പ​ക​ൻ ഡേ​വി​ഡ് ഫി​ലി​പ്പ്, വാ​ർ​ഡം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.