ല​ക്ഷ​ദ്വീ​പ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി
Monday, June 14, 2021 10:00 PM IST
മാ​വേ​ലി​ക്ക​ര: ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്ന് കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി വ​ർ​ഗീ​സ്. ല​ക്ഷ​ദ്വീ​പി​ലെ സാം​സ്‌​കാ​രി​ക അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ, വി​ക​ല​മാ​യ ഭ​ര​ണം ന​ട​ത്തു​ന്ന ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഗോ​ഡ പ​ട്ടേ​ലി​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍നി​ന്നു രാ​ഷ്ട്ര​പ​തി​ക്ക് 10,000 ക​ത്തു​ക​ള്‍ അ​യ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന രാ​ഷ്ട്ര​പ​തി​ക്കു​ള്ള ക​ത്ത​യ​യ്ക്ക​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​നി വ​ർ​ഗീ​സ്. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി.​പി.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ ത​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ൻ, സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി അം​ഗം അ​ഹ​മ്മ​ദ് കൊ​ല്ല​ക്ക​ട​വ്, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ത വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.