വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വേ​ണ്ട, സ​ർ​ക്കാ​റി​ന് മ​ദ്യാ​ല​യ​ങ്ങ​ൾ മ​തി​യോ​യെ​ന്ന് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Wednesday, June 16, 2021 10:34 PM IST
പു​ന്ന​മൂ​ട്: കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ആ​രോ​ഗ്യ - സാ​മൂ​ഹ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന ബാ​റു​ക​ൾ​ക്കും ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റുക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ധാ​ർ​മി​ക​മാ​ണെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത. മ ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന ഓ​ൺ ലൈ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​ജ​ന​ത്തി​ന്‍റെ സ്വൈ​ര്യ ജീ​വി​ത​ത്തി​നു മ​ദ്യ​വി​പ​ത്ത് വീ​ണ്ടും ഭീ​ഷ​ണി​യാ​യി മാ​റും. വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വേ​ണ്ട, സ​ർ​ക്കാ​റി​നു മ​ദ്യാ​ല​യ​ങ്ങ​ൾ മ​തി എ​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റുവ​ഴി, ബെ​വ്കോ അ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ, സു​ല​ഭ​മാ​യ മ​ദ്യ​ല​ഭ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മ്പോ​ൾ മ​ഹാ​വി​പ​ത്താ​യ കോ​വി​ഡി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ക്കു​വാ​നു​ള്ള പ​ശ്ചാ​ത്ത​ലം സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്നു. പാ​ഴ്സ​ൽ വ​ഴി ബാ​റു​ക​ളി​ൽ നി​ന്ന് മ​ദ്യം ല​ഭ്യ​മാ​കു​മ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ അ​ക​ത്ത​ള​ത്തി​ലേ​ക്ക് മ​ദ്യ​വി​പ​ത്തി​നെ എ​ത്തി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഭ​ര​ണ​കൂ​ടം വ​രു​ത്തി​വ​യ്ക്കു​ക​യാ​ണ് .
പാ​ഠ​ശാ​ല​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ടു​ക​യും മ​ദ്യ​വി​പ​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പൊ​തു​ജ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. അ​തോ​ടൊ​പ്പം ദൈ​വ വി​ശ്വാ​സി​ക​ളു​ടെ മ​ത ജീ​വി​തം ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​തു​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​വ​സാ​നി​ച്ചാ​ലും മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്ക​ണ​മെ​ന്നും മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു .യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.