ശ​ന്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​തെ ന​ഴ്സു​മാ​രു​ടെ സ​മ​രം
Wednesday, June 16, 2021 10:34 PM IST
അ​ന്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ശ​ന്പ​ള പ​രി​ഷ്കര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ലെ ആ​ർ​എ​സ്ബി​വൈ ന​ഴ്സു​മാ​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​തെ ന​ഴ്സു​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 11ന് ​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ഴ്സു​മാ​ർ​ക്ക് 30, 995 രൂ​പ​യാ​ണ് ശ​ന്പ​ളം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് 17,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.
ഇ​വി​ടു​ത്തെ ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​സ്ഥാ​ന വേ​ത​ന​മാ​യ 21,175 രൂ​പ ല​ഭി​ക്കു​ന്പോ​ഴും കോ​വി​ഡ് ജോ​ലി ഉ​ൾ​പ്പെ​ടെ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന ശ​ന്പ​ളം പോ​ലും ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി.
കാ​സ്പ് പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് ആ​ർ​എ​സ്ബി​വൈ ന​ഴ്സു​മാ​ർ​ക്ക് ശ​ന്പ​ള​മ​നു​വ​ദി​ക്കു​ന്ന​ത്. 2011 മു​ത​ൽ കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ഇ​വി​ടെ 86 സ്റ്റാ​ഫ് ന​ഴ്സു​മാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പി​എ​സ് സി ​ന​ഴ്സു​മാ​ർ​ക്ക് പ്ര​തി​മാ​സം 7500 രൂ​പ റി​സ്ക് അ​ല​വ​ൻ​സ് ന​ൽ​കു​ന്പോ​ൾ ക​ഴി​ഞ്ഞ ഒ​ന്ന​രവ​ർ​ഷ​മാ​യി കോ​വി​ഡ് ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ മ​റ്റെ​ല്ലാ ജോ​ലി​ക​ളും ചെ​യ്യു​ന്ന ത​ങ്ങ​ൾ​ക്ക് മ​റ്റൊ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ന​ഴ്സു​മാ​ർ​ക്ക് പു​തി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ 39,500 രൂ​പ റി​സ്ക് അ​ല​വ​ൻ​സ് കൂ​ടാ​തെ ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ർ​എ​സ്ബി​വൈ ന​ഴ്സു​മാ​ർ നി​ല്പു സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധ മ​റി​യി​ച്ച​ത്.