ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
Thursday, June 17, 2021 10:29 PM IST
മ​ങ്കൊ​മ്പ് : മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടു മൂ​ലം മാ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തു പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന വാ​ല​ടി, കി​ളി​യ​ൻ​കാ​വ് തെ​ക്ക്, കോ​ഴി​ച്ചാ​ൽ തെ​ക്ക്-​വ​ട​ക്കു പ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പ​മ്പി​ഗ ന​ട​ത്തി​യാ​ൽ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്തും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കി​ല്ല.
പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി​യോ ര​ണ്ടാം കൃ​ഷി​യോ ന​ട​ത്തു​ന്ന​തും പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​കും. കാ​വാ​ലം സെ​ന്റ് തെ​രെ​സാ​സ് ഇ​ട​വ​ക യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ നാ​ടി​ന്‍റെ വി​ക​സ​നം സി​മ്പോ​സി​യം വി​കാ​രി ഫാ. ​സി​റി​ൽ ചേ​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി​ക്കു​ട്ടി ആ​ന്‍റ​ണി പ​തി​ന​ഞ്ചി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.