ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി
Thursday, June 17, 2021 10:32 PM IST
അ​മ്പ​ല​പ്പു​ഴ; ജോ​ലി​ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി. ആ​ല​പ്പു​ഴ പാ​ല​സ് വാ​ർ​ഡി​ൽ രാ​മ​ദാ​സ​ൻ പി​ള്ള​യു​ടെ ഭാ​ര്യ ല​ളി​താം​ബി​ക​യ്ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50 ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ച്ച് ഡി​എ​സി​ന്‍റെ കീ​ഴി​ലു​ള്ള സ്കാ​വ​ഞ്ച​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു രാ​മ​ദാ​സ​ൻ​പി​ള്ള.
ശു​ചി​മു​റി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ ഒ​ക്ടോ​ബ​ർ 19 വ​രെ ജോ​ലി ചെ​യ്തി​രു​ന്നു. പി​റ്റേ​ന്ന് ജോ​ലി​ക്കാ​യി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച രാ​മ​ദാ​സ​ൻ​പി​ള്ള പി​ന്നീ​ട് മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ പാ​ക്കേ​ജ് പ്ര​കാ​ര​മു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​ത്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ആ​ദ്യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു രാ​മ​ദാ​സ​ൻ​പി​ള്ള. ബു​ധ​നാ​ഴ്ച​യാ​ണ് രാ​മ​ദാ​സ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ല​ളി​താം​ബി​ക​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി പ​ണം കൈ​മാ​റി​യ​ത്.