പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി വി​ദ്യാ​ത​രം​ഗി​ണി വാ​യ്പാപ​ദ്ധ​തി
Monday, July 5, 2021 10:44 PM IST
അ​മ്പ​ല​പ്പു​ഴ: സ​ഹ​ക​ര​ണവ​കു​പ്പി​ന്‍റെ വി​ദ്യാ​ത​രം​ഗി​ണി വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം. വേ​ണ്ട​ത്ര ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും സം​ഘ​ങ്ങ​ളും വാ​യ്പ നി​ഷേ​ധി​ച്ചു. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​ത​രം​ഗി​ണി പ​ദ്ധ​തി​യി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി 10,000 രൂ​പ​വ​രെ വാ​യ്പ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. അ​ധ്യാ​പ​ക​രു​ടെ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യാ​ൽ വാ​യ്പ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേശ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി 24 മാ​സ​ത്തെ തു​ല്യ​ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്ക​ണം. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നുശേ​ഷം ബാ​ക്കി​യു​ള്ള തു​ക​യ്ക്ക് 8 ശ​ത​മാ​നം പ​ലി​ശ ഈ​ടാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ​ഹ​ക​ര​ണസം​ഘം ര​ജി​സ്ട്രാ​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കാ​ണ് വാ​യ്പ ന​ൽ​കാ​നു​ള്ള അ​നു​മ​തി എ​ന്നാ​ണ് ബാ​ങ്കി​ൽനി​ന്നു കി​ട്ടി​യ മ​റു​പ​ടി.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും വാ​യ്പ ന​ൽ​കാ​തെ കൈയൊ​ഴി​ഞ്ഞു. വാ​യ്പ​ക​ൾ​ക്ക് മോറ​ട്ടോ​റി​യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​ട​വു​ക​ൾ മു​ട​ങ്ങി​യ​തി​നാ​ൽ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ വി​ദ്യാ​ത​രം​ഗി​ണി വാ​യ്പ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി.