മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ക​ർ​ക്ക​ട​ക പൊ​ങ്കാ​ല
Wednesday, July 21, 2021 10:12 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ൽ​ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന ക​ർ​ക്ക​ട​ക പൊ​ങ്കാ​ല​യി​ൽ സം​ഘ​ർ​ഷം. സ​മ​ര​പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. ഐ​ആ​ർ​ഇ, കെ​എം​എം​എ​ൽ ക​മ്പ​നി​ക​ൾ തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ത്തി വ​രു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ​യാ​ണ് സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ൽ​പ്പൊ​ങ്കാ​ല​യി​ട്ട് സ​മ​ര സ​മി​തി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ റോ​ഡ​രി​കി​ൽ ന​ട​ത്തി​യ ക​ർ​ക്ക​ട​ക പൊ​ങ്കാ​ല പോ​ലീ​സ് ത​ട​ഞ്ഞു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. 23 പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ 42-ാം ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ.